
മണ്ണപ്പംച്ചുട്ടുകളിച്ച ബാല്ലം ഇന്ന് പഴയകാല സിനിമകളില്‍ മാത്രമാണ് കാണുന്നത് (മുത്തശ്ശിയും, അമ്മയും കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിരുന്ന കാലം കഴിഞ്ഞുവല്ലോ) . അമ്മയെന്നു തികച്ചു പറയാന്‍ പ്രായം അകുംമുന്പേ ഡേകെയര്‍ സെന്റര്കളില്എത്തിപെടുന്ന കുട്ടികള്‍ക്ക് സത്യത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഒരുപാടു സ്മപ്രായക്കാരെ അടുത്തുകിട്ടുന്നുണ്ട് പക്ഷെ ആ സൌഹൃങ്ങള്‍ വേണ്ടപോലെ പരിഘോഷിപ്പികാന് ഇന്നത്തെ മാതാപിതകള്‍ക്ക് സമയം ഇല്ല (ജീവിത ചിലവുകള്‍ക്ക് വക കണ്ടെത്താന്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ തിരക്കുപിടിച്ചും ടെന്‍ഷന്‍ അടിച്ചും ജോലി ചെയെണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ ആരെയും കുറ്റപെടുത്താന്‍ കഴിയില്ല ). കുട്ടിയുടെ വക്തിതൃം രൂപപെട്ടുവരുന്ന ഈ പ്രായത്തില്‍ ഒരുനല്ല കേയര്‍ടേക്കറെ കിട്ടുന്നില്ല എന്നത് ഒരുവലിയ പ്രശ്നം തന്നെയാണ് എല്ലാതിരക്കുകളും മറ്റിവയ്ച്ച് ദിവസവും ഒരു പത്തതുമിനിന്റ് സ്വന്തം കുട്ടിയോടൊപ്പം ചിലവോഴികനും അവന്റെ അല്ലെന്കില് അവളുടെ ആ ദിവസത്തെ വിശേഷങ്ങള്‍ ചോദിച്ചറിയാനും മാതാപിതാക്കള്‍ ശ്രമിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും .
പക്ഷെ മാതാപിതാക്കള്‍ തന്നെ വില്ലന്മാരയിതുടങ്ങുന്നത് കുട്ടികള്‍ വിദ്യാലങ്ങളില്‍ ചേര്‍ന്നു തുടങ്ങുന്നതോടെയാണ് , കുട്ടികളുടെ വക്തിതത്തെകാള് റാങ്കും, എടൃന്സ്സും, പ്രോഫഷനും, വിദേശത്തെ ഹയര്സ്റ്റടീസ്സും ആണ് ഇന്നത്തെ മാതാപിതാക്കളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മകളുടെ അല്ലെന്കില് മകന്റെ സുഹൃത്തിനെ അംഗീകരികാന്‍ അവര്‍ക്കു കഴിയുന്നില്ല . മാത്രവുമല്ല തന്റെ കുട്ടിയുടെ കഴിവുകള്‍ അളക്കുന്ന അളവുകോലായി അവന്റെ സുഹൃത്തുകളുടെ മാര്‍ക്കും , സ്കില്ല്സും മാതപിതകള്‍ കാണുന്നു . ഇത് കുട്ടിയുടെ മനസില്‍ സഹാപടിയോടുള്ള പകയോ അസുയയോ ആയി വളരുന്നു . പലപോഴും ഇതിനു പരിഹാരം ആകാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുന്നും ഇല്ല മാത്രം അല്ല പഠിത്തം ഉഴപ്പാതിരിക്കന്എന്ന ഓമന പേരില്‍ നല്ലസുഹൃത്തുക്കളെ തമ്മില്‍ ബോധപൂര്‍വ്വം അകറ്റുന്നു.
ഇതുപോലുളള സാഹചരൃങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് സൌഹൃത്തിന്റ് ആഴം മനസിലാക്കാനും നല്ല സുഹൃത്താകാനും കഴിയാത്തതില്‍ കുറ്റംപറയാനില്ല. (ഇതുപോലുളള ധാരാളം പേരെ നമുക്കുച്ചുറ്റും കാണാനും കഴിയും, നമ്മളും ബോധപുര്‍വ്വം ഇത്താരക്കാരെ ഒഴിവാക്കുന്നു )
എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം സൌഹൃദങ്ങള്‍ ഉണ്ടാക്കുവനോ കഴിയാത്തവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ . പഠിക്കുന്നതിനോ ജോലിചെയ്യുന്നതിനോ തടസങ്ങള്‍ ഇല്ലങ്കിലും കൂട്ടുകാരോടൊപ്പം ഒന്നു പുറത്തുപോകുന്നത്തിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും പരിഷ്കൃത സമൂഹംപോലും വിലക്കുന്നു . ഇതുകൊണ്ടുതന്നെ ദീര്‍ഹകാല സൌഹൃദങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നില്ല . സാഹചര്യങ്ങളും ലോകേഷനും മാറുന്നതനുസരിച്ച് അവരുടെ സുഹൃദ്ബന്ധങ്ങളും മാറുന്നു. (ഇതു പലപോഴും പെണ്‍കുട്ടികളുടെ സൌഹൃദത്തില്‍ ആത്മാര്ധത ഇല്ല എന്ന് തെറ്റിധരിക്കപെടുന്നു)
പ്രേമം എന്ന് തെറ്റിധരിക്കാന്‍ ഉള്ള സമൂഹത്തിന്റെ വ്യഗൃരതയാണ് ആണ്‍കുട്ടികളും ആയുള്ള സൌഹൃദത്തില്നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്നത് ( മനസുകൊണ്ടും , വാക്കുകൊണ്ടും , പ്രവര്‍ത്തികൊണ്ടും വിശുദ്ധി കാത്തുസുക്ഷിക്കന് ശ്രമിക്കുന്ന ഭരതസ്ത്രീ കളോട് എന്തിനാണ് ഈ മതില്കെട്ടുകള്) കുണ്ടുകിണറ്റിലെ തവള മാത്രമെ കുന്നിന്മുകളില് പറക്കാന്‍ ആഗ്രഹിക്കുകയുളളു...
സ്വന്തം കഴിവും കഴിവുകുറവും നന്നായി അറിയുന്ന വ്യക്തമായ ദിശാബോധമുളള ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സ്വയം സുക്ഷിക്കാന്‍ അറിയാം... അതിന് കഴിയാത്തവരെ നന്നാകാന്‍ സമൂഹത്തിന് കഴിയുകയും ഇല്ല . (ദൈവത്തിന്റെ ജോലി മനുഷ്യന് ഏറ്റെടുക്കാതിരിക്കുന്നതല്ലേ ഭംഗി.
ഇതുവയിക്കുവരല്ല ഈ അദൃശൃഭിത്തി പണിതതെന്നും, അതു പൊളിക്കാനുള്ള കഴിവ് എന്റെ എഴുത്തിനില്ല എന്നും അറിയാം എന്നാലും അണ്ണാരകണ്ണനും തന്നാലായത് .
ശലിത റ്റി. എസ്സ്.