17 April, 2008

സര്‍വ്വമത പ്രാര്‍ത്ഥന

തിരക്ക് നിറഞ്ഞ ജീവിത യാത്രയ്കിടയില്‍ മലയാളിക്ക് കൈമോശം വന്ന ഒരുപാടു നന്മകളില്‍ ഒന്നുമാത്രം ആണ് ത്രിസന്ധ്യക്ക്‌ പൂമുഖവാതുക്കല്‍ കൊളുത്തിയിരുന്ന ദീപവും കുടുംബങ്ങങ്ങള്‍ ഒരുമിച്ചിരുന്നുള്ള നമജപവും ...
തിരിച്ചുപിടികാന്‍ ആയില്ലെന്കിലും കൈമോശംവരാതിരിക്കാന്‍ .......... വേണ്ടിമാത്രം വരുംതലമുറയ്ക്കായ് .... പൂര്‍വികര്‍ പകര്ന്നു തന്ന തന്മകള്‍ ......... ഒന്നു പകര്‍ത്ത്തിയെഴുതുന്നു ..........
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം
പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന


സന്ധ്യയായി തിരികൊളുത്തി
ഞങ്ങളെല്ലാം വീട്ടിലെത്തി
പ്രാത്ഥനയ്ക്കായ്‌ മുട്ടുകുത്തി
ഭക്തിയോടെ കൈകള്‍ കൂപ്പി
ദൈവമേ നിന്‍കുഞ്ഞു മക്കള്‍
ദിവ്യപാദം കുമ്പിടുന്നു
കീര്‍ത്തനങ്ങള്‍ പാടിടുന്നു
വാഴ്ത്തിടുന്നു ദിവ്യനാമം

7 comments:

Anonymous said...

K. കുമാര്‍ ധനികനായിരുന്നു.
ദരിദ്രനായ അയല്‍ക്കാരന്‍‍ പ്രാര്‍ത്ഥിച്ചു:

ദൈവമേ കൈതൊഴാം കേ. കുമാറാക്കണം
പാവമാമെന്നെ നീ 'കാ' കുമാറാക്കണം!

കാലെങ്കി കാലു്! ഹല്ല പിന്നെ!

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

siva // ശിവ said...

So nice blog....

Unknown said...

നമ്മുടെ വിദ്യാലയങ്ങളില്‍ ഈ ഗാനം ഉള്‍പ്പെടുത്തണം മനുഷ്യരായി കുട്ടികള്‍ വളരട്ടെ

dethan said...

ശ്രീനാരായണ ഗുരുവിന്‍റെ 'ദൈവമേ കാത്തുകൊള്‍കങ്ങു' എന്നു തുടങ്ങുന്ന 'ദൈവ ദശക'വും കുമാരനാശാന്‍
രചിച്ച 'സചേതനാ ചേതനമിപ്രപഞ്ചം' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയും സര്‍വ്വ മതക്കാര്‍ക്കും ഉരുവിടാന്‍ പറ്റിയതാണ്.
-ദത്തന്‍

ജിജ സുബ്രഹ്മണ്യൻ said...

സത്യം പറഞ്ഞാല്‍ വീട്ടില്‍ എന്നും മക്കളെ കൊണ്ടു ചൊല്ലിക്കേണ്ട ഒന്നാണ് ഈ ഗാനം ..നല്ല പോസ്റ്റ്..എല്ലാ ആശംസകളും

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ശ്രീ നാരായണ ഗുരു പടിപ്പിച്ച ‘ദൈവമേ കാത്തുകൊള്‍കങ്ങു ....’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയും നല്ല ഒരു സര്‍വ്വമത പ്രാര്‍ത്ഥനയാണ്. (ദൈവദശകം) യേശുക്രിസ്തു പടിപ്പിച്ച ‘സ്വര്‍ഗ്ഗസ്തനായ പിതാവേ ...’ യും അതുപോലെതന്നെ.

ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

Powered By Blogger