
എന്നെക്കുറിച്ച്
കാലചക്രത്തിന്‍റെ പ്രയാണം
ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു......
ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും
ചവിട്ടുപടികള്‍ പിന്നിട്ട് യൌവനത്തില്‍ എത്തി നില്ക്കുമ്പോള്‍....
എന്നെക്കുറിച്ച്..........
ജനിച്ചപ്പോള്‍ വാവിട്ടുനിലവിളിച്ച്
പുതിയ ലോകത്തിലേക്ക് കാലുകുത്തിയ
കുസ്രുതിയും കുറുമ്പും നിറഞ്ഞ
ഒരു........
ജീവിതത്തിനും മരണത്തിനും ഇടയ്ക്ക്
കുറച്ചു നേരത്തേക്കുള്ള ഈ കണ്ടുമുട്ടലുകള്‍....
ഭൂമി തന്‍ വിരിമാറിലേക്ക് നനവിന്‍ ചാലുകള്
തുള്ളികളായ് പെയ്തൊഴിയവേ....
ആ മഴത്തുള്ളികളെ കൈക്കുടന്നയ്ക്കുള്ളില്
കോരിയെടുക്കാന്‍ ആഗ്രഹമുള്ളവള്‍....
ഇരുളിന്‍ യാമങ്ങളില്‍ വെളിച്ചത്തിന്
പൊന്‍തൂവലുമായ് വരും
സ്വപ്നങ്ങള്‍ഇഷ്ടപ്പെടുന്നവള്‍ ഞാന്‍....
മനസ്സാം സൌന്ദര്യം തിരിച്ചറിയുന്നവള്‍
ജീവിതചക്രത്തിന്‍റെ വഴിയാത്രയില്
കണ്ടുമുട്ടിയ എന്‍റെ സുഹ്യത്തുക്കള്‍....
സൌഹ്യദമെന്ന ചങ്ങല കണ്ണികളറ്റുപോകാതെ
യാത്രയുടെയവസാനംവരെ കൂ
ടെവേണമെന്നുകൊതിക്കുന്നവള്‍....
ജീവിതമെന്ന യാന്ത്രികതയില്‍ ജീവിക്കുന്നവള്
നൊമ്പരംഎന്ന വികാരം തൂലികയാക്കിയവള്‍..
സുഖദുഃഖങ്ങളില്‍ ഒരു നല്ല സുഹ്യത്താകാന്
നന്‍മ മാത്രം ആഗ്രഹിക്കുന്ന
ഒരു ചങ്ങാതിയാകാന്‍ആഗ്രഹിക്കുന്ന
ഒരു കൊച്ചുഹ്യദയത്തിന്‍റെ ഉടമ
അതാണീ ഞാന്‍...........
3 comments:
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
കവിതയുടെ മിന്നലാട്ടമേയുള്ളൂ. പോര. എന്നാലും ആശയം കൊള്ളാം. കൂടുതല്‍ നന്നായി എഴുതാന്‍ പറയുക. കവിത വായിക്കാന്‍ തന്നെ സുഹൃത്തിന്റെ പേരു കൂടി ചേര്‍ക്കാമായിരുന്നു.
സാദിഖ്
സുഹൃത്തിന്റെ പേര്‍ കൂടെ എഴുതൂ. ആ വ്യക്തിക്ക് സന്തോഷമാകുമല്ലോ ...
Post a Comment