28 May, 2008

സൌഹൃദങ്ങള്‍ മാറുന്നുവോ


കെട്ടുറപ്പുള്ള സൌഹൃങ്ങള്‍ ഉണ്ടാകുന്നില്ല ... സൌഹൃങ്ങള്‍ മരിക്കുന്നു എന്നതിനെ കുറിച്ചു വാനോളം ചര്ച്ചചെയ്യപെടുന്ന ഒരുകലത്തിലാണ് നാം ജീവിക്കുന്നത് ഒരുപരുതിവരെ ഇതുസത്യവും ആണ്. ഇതിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ നമുക്കും ഒന്നു ശ്രമിക്കാം

മണ്ണപ്പംച്ചുട്ടുകളിച്ച ബാല്ലം ഇന്ന് പഴയകാല സിനിമകളില്‍ മാത്രമാണ് കാണുന്നത് (മുത്തശ്ശിയും, അമ്മയും കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിരുന്ന കാലം കഴിഞ്ഞുവല്ലോ) . അമ്മയെന്നു തികച്ചു പറയാന്‍ പ്രായം അകുംമുന്പേ ഡേകെയര്‍ സെന്റര്‍കളില്‍എത്തിപെടുന്ന കുട്ടികള്‍ക്ക് സത്യത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഒരുപാടു സ്മപ്രായക്കാരെ അടുത്തുകിട്ടുന്നുണ്ട് പക്ഷെ ആ സൌഹൃങ്ങള്‍ വേണ്ടപോലെ പരിഘോഷിപ്പികാന് ഇന്നത്തെ മാതാപിതകള്‍ക്ക് സമയം ഇല്ല (ജീവിത ചിലവുകള്‍ക്ക് വക കണ്ടെത്താന്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ തിരക്കുപിടിച്ചും ടെന്‍ഷന്‍ അടിച്ചും ജോലി ചെയെണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ ആരെയും കുറ്റപെടുത്താന്‍ കഴിയില്ല ). കുട്ടിയുടെ വക്‍തിതൃം രൂപപെട്ടുവരുന്ന ഈ പ്രായത്തില്‍ ഒരുനല്ല കേയര്‍ടേക്കറെ കിട്ടുന്നില്ല എന്നത് ഒരുവലിയ പ്രശ്നം തന്നെയാണ് എല്ലാതിരക്കുകളും മറ്റിവയ്ച്ച് ദിവസവും ഒരു പത്തതുമിനിന്‍റ് സ്വന്തം കുട്ടിയോടൊപ്പം ചിലവോഴികനും അവന്‍റെ അല്ലെന്കില്‍ അവളുടെ ആ ദിവസത്തെ വിശേഷങ്ങള്‍ ചോദിച്ചറിയാനും മാതാപിതാക്കള്‍ ശ്രമിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും .

പക്ഷെ മാതാപിതാക്കള്‍ തന്നെ വില്ലന്മാരയിതുടങ്ങുന്നത് കുട്ടികള്‍ വിദ്യാലങ്ങളില്‍ ചേര്ന്നു തുടങ്ങുന്നതോടെയാണ് , കുട്ടികളുടെ വക്തിതത്തെകാള്‍ റാങ്കും, എടൃന്‍സ്സും, പ്രോഫഷനും, വിദേശത്തെ ഹയര്‍സ്റ്റടീസ്സും ആണ് ഇന്നത്തെ മാതാപിതാക്കളുടെ ലക്‌ഷ്യം. അതുകൊണ്ടുതന്നെ മകളുടെ അല്ലെന്കില്‍ മകന്‍റെ സുഹൃത്തിനെ അംഗീകരികാന്‍ അവര്ക്കു കഴിയുന്നില്ല . മാത്രവുമല്ല തന്റെ കുട്ടിയുടെ കഴിവുകള്‍ അളക്കുന്ന അളവുകോലായി അവന്റെ സുഹൃത്തുകളുടെ മാര്‍ക്കും , സ്കില്‍ല്സും മാതപിതകള്‍ കാണുന്നു . ഇത് കുട്ടിയുടെ മനസില്‍ സഹാപടിയോടുള്ള പകയോ അസുയയോ ആയി വളരുന്നു . പലപോഴും ഇതിനു പരിഹാരം ആകാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുന്നും ഇല്ല മാത്രം അല്ല പഠിത്തം ഉഴപ്പാതിരിക്കന്‍എന്ന ഓമന പേരില്‍ നല്ലസുഹൃത്തുക്കളെ തമ്മില്‍ ബോധപൂര്‍വ്വം അകറ്റുന്നു.


ഇതുപോലുളള സാഹചരൃങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് സൌഹൃത്തിന്‍റ് ആഴം മനസിലാക്കാനും നല്ല സുഹൃത്താകാനും കഴിയാത്തതില്‍ കുറ്റംപറയാനില്ല. (ഇതുപോലുളള ധാരാളം പേരെ നമുക്കുച്ചുറ്റും കാണാനും കഴിയും, നമ്മളും ബോധപുര്‍വ്വം ഇത്താരക്കാരെ ഒഴിവാക്കുന്നു )



എന്നാല് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം സൌഹൃദങ്ങള്‍ ഉണ്ടാക്കുവനോ കഴിയാത്തവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ . പഠിക്കുന്നതിനോ ജോലിചെയ്യുന്നതിനോ തടസങ്ങള്‍ ഇല്ലങ്കിലും കൂട്ടുകാരോടൊപ്പം ഒന്നു പുറത്തുപോകുന്നത്തിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും പരിഷ്കൃത സമൂഹംപോലും വിലക്കുന്നു . ഇതുകൊണ്ടുതന്നെ ദീര്‍ഹകാല സൌഹൃദങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നില്ല . സാഹചര്യങ്ങളും ലോകേഷനും മാറുന്നതനുസരിച്ച് അവരുടെ സുഹൃദ്ബന്ധങ്ങളും മാറുന്നു. (ഇതു പലപോഴും പെണ്‍കുട്ടികളുടെ സൌഹൃദത്തില്‍ ആത്മാര്ധത ഇല്ല എന്ന് തെറ്റിധരിക്കപെടുന്നു)



പ്രേമം എന്ന് തെറ്റിധരിക്കാന്‍ ഉള്ള സമൂഹത്തിന്‍റെ വ്യഗൃരതയാണ് ആണ്‍കുട്ടികളും ആയുള്ള സൌഹൃദത്തില്നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്ത്തുന്നത് ( മനസുകൊണ്ടും , വാക്കുകൊണ്ടും , പ്രവര്‍ത്തികൊണ്ടും വിശുദ്ധി കാത്തുസുക്ഷിക്കന്‍ ശ്രമിക്കുന്ന ഭരതസ്ത്രീ കളോട്‌ എന്തിനാണ് ഈ മതില്കെട്ടുകള്‍) കുണ്ടുകിണറ്റിലെ തവള മാത്രമെ കുന്നിന്മുകളില്‍ പറക്കാന്‍ ആഗ്രഹിക്കുകയുളളു...



സ്വന്തം കഴിവും കഴിവുകുറവും നന്നായി അറിയുന്ന വ്യക്തമായ ദിശാബോധമുളള ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സ്വയം സുക്ഷിക്കാന്‍ അറിയാം... അതിന് കഴിയാത്തവരെ നന്നാകാന്‍ സമൂഹത്തിന് കഴിയുകയും ഇല്ല . (ദൈവത്തിന്‍റെ ജോലി മനുഷ്യന്‍ ഏറ്റെടുക്കാതിരിക്കുന്നതല്ലേ ഭംഗി.



ഇതുവയിക്കുവരല്ല ഈ അദൃശൃഭിത്തി പണിതതെന്നും, അതു പൊളിക്കാനുള്ള കഴിവ് എന്‍റെ എഴുത്തിനില്ല എന്നും അറിയാം എന്നാലും അണ്ണാരകണ്ണനും തന്നാലായത് .




ശലിത റ്റി. എസ്സ്.


17 April, 2008

സര്‍വ്വമത പ്രാര്‍ത്ഥന

തിരക്ക് നിറഞ്ഞ ജീവിത യാത്രയ്കിടയില്‍ മലയാളിക്ക് കൈമോശം വന്ന ഒരുപാടു നന്മകളില്‍ ഒന്നുമാത്രം ആണ് ത്രിസന്ധ്യക്ക്‌ പൂമുഖവാതുക്കല്‍ കൊളുത്തിയിരുന്ന ദീപവും കുടുംബങ്ങങ്ങള്‍ ഒരുമിച്ചിരുന്നുള്ള നമജപവും ...
തിരിച്ചുപിടികാന്‍ ആയില്ലെന്കിലും കൈമോശംവരാതിരിക്കാന്‍ .......... വേണ്ടിമാത്രം വരുംതലമുറയ്ക്കായ് .... പൂര്‍വികര്‍ പകര്ന്നു തന്ന തന്മകള്‍ ......... ഒന്നു പകര്‍ത്ത്തിയെഴുതുന്നു ..........
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം
പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന


സന്ധ്യയായി തിരികൊളുത്തി
ഞങ്ങളെല്ലാം വീട്ടിലെത്തി
പ്രാത്ഥനയ്ക്കായ്‌ മുട്ടുകുത്തി
ഭക്തിയോടെ കൈകള്‍ കൂപ്പി
ദൈവമേ നിന്‍കുഞ്ഞു മക്കള്‍
ദിവ്യപാദം കുമ്പിടുന്നു
കീര്‍ത്തനങ്ങള്‍ പാടിടുന്നു
വാഴ്ത്തിടുന്നു ദിവ്യനാമം

കുഞ്ഞിപ്പാട്ടുകള്

നാടന്‍ പാട്ടുകള്‍ കൊണ്ടു സമ്പന്നമായിരുന്നു ഒരുകാലത്ത് മലയാളഭാഷ ... നാടിനെയും മരങ്ങളെയും പക്ഷി മൃഗാധികളെയും അവയുടെ സ്വഭാവഗുണങ്ങളേയും കുറിച്ചു നാം മനസിലാക്കിയിരിന്നത്ഉം ഈ പട്ടുകളിലൂടെ ആയിരുന്നു ...... ഇന്നു ഈ പാടു‌കള്‍ ചരിത്രത്തിന്റെ തളുകളില്‍ നിന്നുപോളും അപ്രതീക്ഷം അവുകയാണ് ......
മതൃഭഷായെകള്‍ കൂടുതല്‍ ഇന്റര്നെറ്റ് നെ പ്രണയിക്കുന്ന മലയാളിക്ക് വേണ്ടി ....................ഏതാനും നടന്‍ പാട്ടുകള്‍ ...... ഇതുവായിക്കുന്നവര്‍ ഒരു കോപിയെടുത്തു കുട്ടികള്ക്കുകൊടുക്കാന്‍ ശ്രമിക്കുക ......
വാ കുരുവീ വരു കുരുവീ
വാഴക്കൈമേല്‍ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടേ വരൂ..

കാട്ടുമരത്തിന്‍ കൊമ്പുകള്‍
തോറുംകയറാം മറിയാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

"ഒന്നാനാം കൊച്ചുതുമ്പീഎന്റെ
കൂടേ പോരുമോ നീ""
നിന്റെ കൂടേ പോന്നാലോഎന്തെല്ലാം തരുമെനിക്ക്‌?""
"കളിക്കാനായ്‌ കളം തരുമീ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തളികകൈ
കഴുകാന്‍ വെള്ളിക്കിണ്ടികൈ
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

കാക്കേ..കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാല്‍കുഞ്ഞ്‌

കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും

കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?
വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

ഒന്നാനാം കുന്നിന്‍മേല്‍
ഒരാടി കുന്നിന്‍മേല്‍
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല !!!!!!!

നാരങ്ങപ്പാല്‌ ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്ന ആട്ടിങ്കുട്ടീനെ പിടിച്ചോ !!!!!!!


അത്തള പിത്തള തവളാച്ചി

ചുക്കു-മരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഉണ്ടോ മാണി സാറാ പീറാ കോട്ട്‌!!!!!!!!!



അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു


പൂച്ച നല്ല പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!

12 April, 2008

വിഷുകണി

വിഷു എന്നും മലയാളിക്ക് ഗ്രഹതുരത്തത്തിന്റെ സുഖമുള്ള ഓരോമയാണ് ...... കണ്ണനും, കൊന്നപൂവും, കണിവെള്ളരിക്കയും വിവിധതരം പഴങ്ങളും, പുതുവസ്ത്രവും ... എല്ലാം കത്തുന്നനിലവിളകിന് മുന്നില്‍ ഭംഗിയായി ഒരുക്കി മേടപുലരിയില്‍ കണികാണുന്നതും..... കൈനീട്ടം വാങ്ങുന്നതും ... കൊടുക്കുന്നതും .... എല്ലാം ഇന്നും മലയാളിയുടെ ഓര്‍മയില്‍ നിറം മങ്ങാതെ തന്നെ ഉണ്ട്........ എങ്കിലും വര്‍ണഭമായ ഏതാനും വിഷുചിത്രങ്ങള്‍ ......

വിഷുകണി



കണികൊന്ന

11 April, 2008

വിഷുകണി


കണികാണും നേരം കമലനേത്രന്‍റെ ......
നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......
കനകകിങ്ങിണി വളകള്‍മോതിരം ........
അണിഞ്ഞുകാണേണം ഭഗവാനെ ..........




ഒരുപുതുവര്ഷാരംമ്പം കൂടി ---അശംസകളോടെ







കണ്ണാ കത്തോളണേ!!!!!!

വിഷു അശംസകളോടെ


വിഷു കണിയും, നിലവിളക്കും, കണ്ണനും പിന്നെ ഒരു പിടി കണികൊന്നയും ,മനസ്സില്‍ മുഴുവന്‍ ഒരുപാട്‌ സ്നേഹവുമായ്‌ വീണ്ടും വിഷു വരവായ്‌. ഒരായിരം വിഷു അശംസകളോടെ ഈ വിഷുപുലരിയില്‍ എല്ലാ നന്മയും ഐശ്വര്യവും നേരുന്നു...

കണികാണും നേരം കമലനേത്രന്‍റെ ......

നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......

കനകകിങ്ങിണി വളകള്‍മോതിരം ........

അണിഞ്ഞുകാണേണം ഭഗവാനെ .........................

28 March, 2008

എനിക്കും ഞാന്‍ അറിയുന്ന കുട്ടികള്‍ക്കും ഇത്തരം കുഞ്ഞികവിതകള്‍ ഒരുപടിഷ്ടം ആണ് നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നു കരുതുന്നു .....

സ്നേഹത്തിന്‍റെ വിവിധ ഭാവങ്ങള്‍

പൂക്കളുടെ സൌഹൃദം

വിവിധ വര്‍ണങളില്‍ , വിവിധ സുഗന്ധങ്ങളില്‍ , വിവിധ രൂപങ്ങളില്‍ , വിവിധ സസ്യഗണങ്ങളില്‍ , എന്നിട്ടും ഒരുമിച്ചു വളരുന്നു പരാതികളില്ലാതെ , പരിഭവങ്ങളില്ലാതെ ...... സ്നേഹത്തിന്റെയും സഹോധരൃത്തിന്‍റെയും പ്രതിരു‌പമായി .............

സാഹസിയായ ചങ്ങാതി

ആരാണ് ഇത്രയ്ക്കും സാഹസം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നത് .........

പൂംതേനുണ്ണും പൂംന്വാറ്റ

സ്വയം വേദനിച്ചും വിശന്നുവന്ന പൂംന്വാക്ക് തേന്‍ നല്കുന്ന പൂക്കള്‍ ..... നിങ്ങള്‍ക്കാകുമോ ...............? വേദനിക്കുന്വഴും അന്ന്യന് തണലേകാന്‍ ,തലോടി ഒന്നശൃസിപ്പിക്കാന്‍...?

വിഷുക്കണി


ഒരുപുതുവര്ഷാരംമ്പം കൂടി അമ്മയോടും കണ്ണനോടും ഒപ്പം ......

27 March, 2008

എന്നെക്കുറിച്ച് - കവിത...

ഇത് ഞാന്‍ എഴുതിയ കവിത അല്ല , ഒരു സുഹൃത്ത് വായിച്ചുനോക്കാന്‍ തന്നതാണ് .... നന്നയിതോന്നിയതുകൊണ്ട് നിങ്ങള്ക്ക് വായിക്കാനായി.... ഈ ബ്ലോഗില്‍ ഇടുന്നു




എന്നെക്കുറിച്ച്

കാലചക്രത്തിന്‍റെ പ്രയാണം
ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു......
ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും
ചവിട്ടുപടികള്‍ പിന്നിട്ട് യൌവനത്തില്‍ എത്തി നില്ക്കുമ്പോള്‍....
എന്നെക്കുറിച്ച്..........

ജനിച്ചപ്പോള്‍ വാവിട്ടുനിലവിളിച്ച്
പുതിയ ലോകത്തിലേക്ക് കാലുകുത്തിയ
കുസ്രുതിയും കുറുമ്പും നിറഞ്ഞ
ഒരു........

ജീവിതത്തിനും മരണത്തിനും ഇടയ്ക്ക്
കുറച്ചു നേരത്തേക്കുള്ള ഈ കണ്ടുമുട്ടലുകള്‍....
ഭൂമി തന്‍ വിരിമാറിലേക്ക് നനവിന്‍ ചാലുകള്
‍തുള്ളികളായ് പെയ്തൊഴിയവേ....
ആ മഴത്തുള്ളികളെ കൈക്കുടന്നയ്ക്കുള്ളില്
‍കോരിയെടുക്കാന്‍ ആഗ്രഹമുള്ളവള്‍....
ഇരുളിന്‍ യാമങ്ങളില്‍ വെളിച്ചത്തിന്
‍പൊന്‍തൂവലുമായ് വരും
സ്വപ്നങ്ങള്‍ഇഷ്ടപ്പെടുന്നവള്‍ ഞാന്‍....
മനസ്സാം സൌന്ദര്യം തിരിച്ചറിയുന്നവള്‍
ജീവിതചക്രത്തിന്‍റെ വഴിയാത്രയില്
‍കണ്ടുമുട്ടിയ എന്‍റെ സുഹ്യത്തുക്കള്‍....
സൌഹ്യദമെന്ന ചങ്ങല കണ്ണികളറ്റുപോകാതെ
യാത്രയുടെയവസാനംവരെ കൂ
ടെവേണമെന്നുകൊതിക്കുന്നവള്‍....
ജീവിതമെന്ന യാന്ത്രികതയില്‍ ജീവിക്കുന്നവള്
‍നൊമ്പരംഎന്ന വികാരം തൂലികയാക്കിയവള്‍..
സുഖദുഃഖങ്ങളില്‍ ഒരു നല്ല സുഹ്യത്താകാന്
‍നന്‍മ മാത്രം ആഗ്രഹിക്കുന്ന
ഒരു ചങ്ങാതിയാകാന്‍ആഗ്രഹിക്കുന്ന
ഒരു കൊച്ചുഹ്യദയത്തിന്‍റെ ഉടമ
അതാണീ ഞാന്‍...........

22 March, 2008

പഴന്ച്ചൊല്ലുകള്

  1. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട..........
  2. ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ ചങ്ങാതി ....
  3. ഒരുമയുണ്‍ടേല്‍ ഉലക്കമേലും കിടക്കാം ....
  4. വിത്തുഗുണം പത്തുഗുണം..
  5. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം ...
  6. ചീത്ത കു‌ട്ടുകെട്ടുകള്‍ ഒഴിവാക്കുക അവ നിങ്ങളെയും ചീത്ത വഴിക്കു നയിക്കും....
  7. അറിയാത്ത പിള്ളയ്ക്ക് ചോറിയുന്വൊ അറിയാം ....
  8. കാക്ക കുളിച്ചാല് കൊക്കാകുമോ ....
  9. പണം യെന്നു കേട്ടാല്‍ പിണവും വപോളിക്കും

20 March, 2008

പത്തുകല്പനകള്‍ - സൌഹൃദം


പ്രീയ സുഹൃത്തുക്കളോട് ... സൌഹൃദത്തെകുറിച്ച് എന്‍റെ മനസിലുള്ള ചില ചിന്തകള്‍ ഇവിടെ ഞാന്‍ നിങ്ങളുമായി പന്കുവയ്ക്കുന്നു ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു .


          1. 1. മനസാ വാചാ കര്‍മണ നിങ്ങളുടെ സൌഹൃദങ്ങളില്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രദ്ധിക്കുക . സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി സുഹൃര്‍ത്തിനെ ചതിക്കുകയോഒഴിവാക്കുകയോ അരുത് .

          2. 2. കഴിവതും നിങ്ങളുടെ സുഹൃത്തിനെ സംശയിക്കാതിരിക്കുക. ജീവിത സാഹചര്യങ്ങള്‍ മാറിവരാം എന്നതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടങ്ങളിലും, സുഹൃത്തിനെ സംശയിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും കുത്തുവാക്കുകള്‍ പറയാതെ മനസുതുറന്ന് സംസാരിക്കാന്‍ തയാറാകുക. (നിങ്ങളുടെയും സുഹൃത്തിന്‍റെയും ചിന്തകളിലെ അന്തരം മനസിലാക്കാന്‍ സംസാരം സഹായിക്കും)

          3. സൌഹൃദങ്ങള്‍ വിലമതിക്കുകയും ഭൌതീകമായ നേട്ടങ്ങള്‍ കൊണ്ടു സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക .

          4. സുഹൃത്തിന്‍റെ നേട്ടങ്ങളില്‍ സഹായി ആകാന്‍ ശ്രമിക്കുക . ഒരിക്കലും അതില്‍ അസുയപെടുകയോ , പരവയ്കുകയോ അരുത് .

          5. ആപത്ഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങളുടെ കഴിവിന്‍റെ പരമാവധി സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിക്കുക.

          6. നിങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സുഹൃത്തുകളേട്മനസുതുറന്ന് സംസാരിക്കുകയും സഹായങ്ങള്‍ ആവശൃപെടുകയും ചെയ്യുക , എന്നാല്‍ നിങ്ങളെ സഹായിക്കുന്നതില്‍ സുഹൃത്ത് വൈയ്മനസ്യം കാണിച്ചാല്‍ നിര്‍ബദ്ധിക്കാതിരിക്കുക.

          7. ദൂരവും , കാലവും, തിരക്കും ജീവിതത്തിന്‍റെ ഭാഗമാണ് അത് നിങ്ങളുടെ സൌഹൃദങ്ങള്‍ നഷ്ടപെടാന്‍ കാരണം ആകരുത് .

          8. സുഹൃത്തിന്‍റെ മനസും, ചിന്തകളും , പ്രശ്നങ്ങളും മനസിലാക്കുവാനും നല്ല ഒരു വഴികാട്ടിയകുവാനും ശ്രമിക്കുക .

          9. നിങ്ങള്‍ക്ക് സുഹൃത്തില്‍ നിന്നും എന്തുകിട്ടി എന്നതിനെക്കാള്‍ നിങ്ങള്‍ സുഹൃത്തിന് എന്തു നല്കി എന്ന് ചിന്തിക്കുക.

          10. നല്ല സുഹൃത്തുകള്‍ ഏറ്റവും വലിയ സമ്പത്താണ് പക്ഷെ എല്ലാവര്‍ക്കും എല്ലാവരുടെയൂം നല്ല സുഹൃത്തുകള്‍ ആകാന്‍ കഴിയില്ല , അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുകളെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുക .

          ദൈവത്തിന്‍റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവും ഏറ്റവും കു‌ടുതല്‍ നല്‍കിയിരിക്കുന്നത്‌ മനുഷ്യനാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ മനസാക്ഷി വിലക്കുന്ന ഒരുകാര്യവും ആര്‍ക്കുവേണ്ടിയും ചെയ്യരുത്.

          19 March, 2008

          ഓര്‍മകള്‍

          ദൈവ്വം എന്നും സൌഹൃദത്തിന്റെ കാര്യത്തില്‍ എന്നെ ഒരുപാടനുഗ്രഹിച്ചിട്ടുണ്ട്, പ്രശ്നങ്ങളുടെ തീച്ചുളയില്‍ വീണു ഉരുകാതെ അശ്യസിപ്പിച്ചു കൈപിടിച്ചു കയറ്റിയവര്‍, വിജയങ്ങള്‍ കൊയ്യാന്‍് പ്രചൊദനം ആയി ഒപ്പം നിന്നിട്ടൂള്ളവര്‍ എപ്പൊ വേണേലും വിളിച്ചു‌ സഹായം ചോദിക്കാവുന്നവര്‍ .... അങ്ങനെ ഒരു പാടു വിശേഷണങ്ങള്‍ നല്കാവുന്നവര്‍്........ പക്ഷെ അവ ഒന്നുപോലും അവര്ക്കുള്ള നിര്‍വചനം ആകുന്നില്ല ....

          എന്‍റെ സഖിമാര്‍് എന്നും വാക്ക് കളുടെ നിര്‍വച്ചനതിനും അപ്പുറമായിരുന്നു ........... ജീവിതം ആകുന്ന ഈ യാത്രായില്‍ കാലം കയ്പിടിച്ചു ചേര്‍ക്കുകയും .... പിന്നെടെപ്പോഴോ അടര്‍ത്തിമാറ്റുകയും ചെയ്ത്തവര്‍......... പിരിയരുതെന്നാഅഗ്രഹിച്ചിട്ട് കാലം അടര്‍ത്തിമാറ്റി......... അപ്പോഴും ഇല കൊഴിഞ്ഞ മരം തളിര്ക്കുന്നത് പോലെ എനിക്കും പുതിയ സൌഹൃദങ്ങള്‍ കിട്ടി ......... അപ്പോഴും അകന്നു പോയവരെ കുറിച്ചുള്ള ഒര്‍മ്മകളിന്‍......... വീണ്ടും കാണാം എന്ന പ്രാതീക്‍ഷയും ... വ്യാമോഹങ്ങളും മുന്നോട്ടുനയികുന്നു .................. ഇവരില്‍ ആരെകുറിച്ചു.. എന്തു പറയണം ഞാന്‍ .... അറിയില്ല..........


          നാട്ടു വഴിയിലൂടെ അദൃമായ് കൈയ് പിടിച്ചു പള്ളിക്കൂടത്തില്‍ കൊണ്ടുപോയ മിനി ചേച്ചിയെ കുറിച്ചുപറയണോ .... അപ്പൊ മടിപിടിച്ചൂ ഞാന്‍ ഒപ്പിച്ച കുരുത്തകേടുകള്‍ വര്‍ണ്ണിക്കേണ്ടിവരും , എന്നാലും അമ്മേടെ അടിയില്‍ നിന്നും ചേച്ചി എന്നെ ഒരുപാടു പ്രാവിശ്യം രക്ഷിച്ചിട്ടുണ്ട് (അന്ന് ഞാന്‍ ഭയന്ക്കരമടിച്ചിയായിരുന്നു -പഠിക്കാന്‍ പോകാന്‍ )... അന്നത്തെ ബല്യകാല സഖികളില്‍ പലരും എന്നും നല്ല കുട്ടുകരായ് ഒപ്പം ഉണ്ട്... അബിളീം , സിനും, ശ്രീജയും, സബിതയും വാവയും ഒക്കെ അവരില്‍ ചിലര്‍ മാത്രം ............

          പിന്നെ ഹൈസ്കൂള്‍ എത്തിയപ്പോ അശ്വതി യേകിട്ടി ഒരു മത്സരത്തിനുള്ള ധൈരൃം തന്നത്‌ അവളാണ്... ഒന്നു ശ്രമിച്ചു നോക്കടി എന്ന്പറഞ്ഞു അവള്‍ നിര്ബന്ദിച്ചതുകെണ്ടാ പ്രസംഗ മത്സരത്തിനു ചേര്‍ന്നതും ഒന്നംസംമ്മാനം കിട്ടിയതും (ര്സ്.250) അന്നത്തെ എട്ടാം ക്ലാസ് കാര്‍ക്ക് അത് വലിയ തുക തന്നെയാ .......... പക്ഷെ അന്ന് അശ്വതി എനിക്ക് മനസിലാക്കിതന്ന്തു പിന്നെടെത്രയോ വേദിയില്‍ എന്നെ സഹായിചിട്ടുണ്ട്.......... സ്കൂളിലും കോളേജിലും നല്ല പ്രസംഗിക എന്നെ പേരും...... സമ്മാനങ്ങളും ഇന്‍റേണല്‍ മാര്‍ക്ക്‌ നേടിത്തന്ന തകര്‍പ്പന്‍ സെമിനരുകളും എല്ലാം ..................... അശ്വതി അന്ന് പകര്ന്നു തന്ന അത്മവിശൃസത്തിന്റെ ഫലം മാത്രം ആണ് ............ അച്ഛനും, അമ്മയും , ടീച്ചേഴ്സും , കുട്ടൂകാരും ഒക്കെ എന്നെ ഒരുപാടു പ്രോത്സാഹിപ്പിച്ചിട്ടുണ്ടു............ മേരിബര്‍ണാട്ടീച്ചര്‍ ഒത്തിരി മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്....

          പ്രീ- ഡിഗ്രി ക്ലാസ്സിലെ മമത , സ്മിത , ലാലിമ , മെരിന്‍, പിന്നെ സജീവന്‍ സാറിന്റെ ട്യൂഷന്‍ ക്ലാസ്സും ഒക്കെ ജീവിതത്തില്‍ എന്നേലും മറക്കാന്‍ പറ്റുമോ ... സന്ധൃയും ആയി ഏറ്റവും കുടുതല്‍ അടുപ്പിച്ചതും ട്യൂഷന്‍ ക്ലാസ്സ് ആയിരുന്നു ... ക്ലാസ്സില്‍ എന്നും നിശബ്ത ആയിരുന്നവള്‍ ആക്റ്റീവ് ആകാന്‍ തുടങ്ങിയതു ആ കാലത്താണ്

          ബി .പി സി കോളേജിലെ ജീവിതം ആണ് എന്നെ ശരിക്കും ആക്റ്റീവ് ആക്കിയത് ... അതിന് മുന്‍പൊക്കെ ഞാന്‍ ഒരു തൊട്ടാവാടി ആയിരുന്നു.... മാനേജ്‌മെന്റ് സ്റ്റുടന്‍സ്സ് അക്ടിവാകണം എന്നാ ഉപദേശം ഒരുപാടു പ്രച്ചേദനം ആയിട്ടുണ്ട്... പക്ഷേ ഏറ്റവും വലിയ ഭഗൃം കിട്ടിയത് ടിബൈറ്റ് കോംബറ്റീഷന്‍ തന്നെ ആയിരുന്നു ..... ഒത്തിരി ഹോംവര്‍ക്ക്‌ ചെയ്തിട്ടാണെക്കിലും നന്നായി പ്രേര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു .. എബി സാര്‍ പോലും അഭിനന്ദിച്ചു ........ അതൊരു വലിയ കാര്യം തന്നെയാ .... ഒരുപാട് കുട്ടുകാര്‍ ബി.പി.സി തന്നു .. പക്ഷേ കോളേജ് വിട്ടതിനു ശേഷം ആരുമായും അടുപ്പമില്ലയിരുന്നു പിന്നെ ഒര്‍കൂട്ടാണ് കുറച്ചുപേരെ എന്കിലും കാണിച്ചുതന്നത്‌ ......

          പിന്നെ മാക്ക്ഫാസ്റ്റ് (MACFAST) ഒരുപാടു സൌഹൃദങ്ങള്‍ നല്കി , ഇന്നും തിരക്കും ടെന്‍ഷനും ഒരുപടുണ്ടായിട്ടും ആ സെഔഹൃദങ്ങള്‍ ഇന്നും നിറം മങ്ങാതെ നില്കുന്നുണ്ട് ........ഫോണ്‍, എസ് .എം .എസ് , ഓര്‍ക്കുട്ട് ... എല്ലാം അതിനുള്ള സുപ്പോര്ട്ടിംഗ് ഫാക്റ്റര്‍ ആണെന്നതില്‍ സംശയമില്ല .... അതില്‍ ഏറ്റവും വലിയ പങ്ക് ലിണ്ടയുടെ മാക്ക്എംബിഎ യാഹൂഗ്രൂപ്സ് സിനു തന്നെ യാണ് .... പിന്നെയും ഒരുപാടു കുട്ടുകരെ കിട്ടിയിട്ടുണ്ട് പലപ്പോഴായി പലയിടത്തും വച്ചു കണ്ടുമുട്ടിയവര്‍ ..... ബസ്സ് യാത്രയ്കിടയില്‍ വച്ചാണ് അധികവും.... പിന്നെ കുടെ വര്ക്ക് ചെയ്യുന്നവര്‍ ...........

          എന്‍റെ സുഹൃത്തുകളില്‍ ചെറുതല്ലാത്ത ഒരുപങ്ക് റാണിയുടെ കു‌ട്ടുകാര്‍ ആണ് .... നല്ല കുട്ടുകാര്‍ ,നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ സൌഹൃദം ഒരുപടത്മര്ധത ഉള്ളവര്‍ .... തെല്ലും ആര്‍ഭാടം ഇല്ലാതെ .. യഥാര്‍ത്ഥ സൌഹൃദത്തിന്റെ ആഴവും പരപ്പും സുക്ഷിക്കുന്നവര്‍....

          പക്ഷെ എന്‍റെ സുഹൃത്തുകളില്‍ എന്നും ഒന്നാം സ്ഥാനം റാണിക്ക് തന്നെ ആണ് ..... അവള്‍ എനിക്ക് സുഹൃത്ത് മാത്രം അല്ല എന്‍റെ സ്വന്തം അനിയത്തി കൂടി ആണ് . ഞങ്ങള്‍കിടയില്‍ ഇപ്പോ രഹസ്യങ്ങള്‍ ഒത്തിരി കുറവാണ് ഒരുപക്ഷെ ഈ ലോകത്ത് ഞാന്‍ ഏറ്റവും എക്ഷ്ടപ്പെടുന്നത് അവളെ ആണ് ... എനിക്കുവേണ്ടി പലപോഴും ചിന്തിക്കുന്നത് പോലും അവളാണ് ... ഒത്തിരി പാവം ആണ് ....

          ഇപ്പോ നിങ്ങള്‍ കരുതും സൌഹൃതിന്‍െ്റ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗൃവതി ആണെന്ന് ..അറിയാതെ അണെങ്ങിലും എന്നെ കരയിപ്പിച്ചിട്ടുള്ള കുറച്ചു സുഹൃത്തുകളും ഉണ്ടായിട്ടുണ്ട് ... അവരെ കുറിച്ചെന്നും കുടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .....

          നിങളുടെ സ്വന്തം

          ശലിത .റ്റി .എസ്സ് .

          Powered By Blogger