17 April, 2008

കുഞ്ഞിപ്പാട്ടുകള്

നാടന്‍ പാട്ടുകള്‍ കൊണ്ടു സമ്പന്നമായിരുന്നു ഒരുകാലത്ത് മലയാളഭാഷ ... നാടിനെയും മരങ്ങളെയും പക്ഷി മൃഗാധികളെയും അവയുടെ സ്വഭാവഗുണങ്ങളേയും കുറിച്ചു നാം മനസിലാക്കിയിരിന്നത്ഉം ഈ പട്ടുകളിലൂടെ ആയിരുന്നു ...... ഇന്നു ഈ പാടു‌കള്‍ ചരിത്രത്തിന്റെ തളുകളില്‍ നിന്നുപോളും അപ്രതീക്ഷം അവുകയാണ് ......
മതൃഭഷായെകള്‍ കൂടുതല്‍ ഇന്റര്നെറ്റ് നെ പ്രണയിക്കുന്ന മലയാളിക്ക് വേണ്ടി ....................ഏതാനും നടന്‍ പാട്ടുകള്‍ ...... ഇതുവായിക്കുന്നവര്‍ ഒരു കോപിയെടുത്തു കുട്ടികള്ക്കുകൊടുക്കാന്‍ ശ്രമിക്കുക ......
വാ കുരുവീ വരു കുരുവീ
വാഴക്കൈമേല്‍ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടേ വരൂ..

കാട്ടുമരത്തിന്‍ കൊമ്പുകള്‍
തോറുംകയറാം മറിയാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

"ഒന്നാനാം കൊച്ചുതുമ്പീഎന്റെ
കൂടേ പോരുമോ നീ""
നിന്റെ കൂടേ പോന്നാലോഎന്തെല്ലാം തരുമെനിക്ക്‌?""
"കളിക്കാനായ്‌ കളം തരുമീ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തളികകൈ
കഴുകാന്‍ വെള്ളിക്കിണ്ടികൈ
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

കാക്കേ..കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാല്‍കുഞ്ഞ്‌

കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും

കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?
വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

ഒന്നാനാം കുന്നിന്‍മേല്‍
ഒരാടി കുന്നിന്‍മേല്‍
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല !!!!!!!

നാരങ്ങപ്പാല്‌ ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്ന ആട്ടിങ്കുട്ടീനെ പിടിച്ചോ !!!!!!!


അത്തള പിത്തള തവളാച്ചി

ചുക്കു-മരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഉണ്ടോ മാണി സാറാ പീറാ കോട്ട്‌!!!!!!!!!



അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു


പൂച്ച നല്ല പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!

3 comments:

ശലിത പവനന്‍. said...

എനികും ഞാന്‍ അറിയുന്ന കുട്ടികള്‍ക്കും ഈ പാട്ടുകള്‍ വളരെ ഇഷ്ടമാണ് ...... നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നു കരുതുന്നു........... ഇതിന്റെ ഒരുകോപിയെടുത്തു നിങ്ങളുടെ കുട്ടിക്കും കൊടുക്കാന്‍ ശ്രമിക്കുക ....... മലയാളിയുടെ വേരുകള്‍ നഷ്ടമാവതിരികന്‍ എങ്കിലും.......

സ്നേഹാപൂഃര്‍്വ്വം
ശലിത റ്റി എസ്സ്

Areekkodan | അരീക്കോടന്‍ said...

All these are on my child's toungue already

നിലാവ് said...

I had searched a lot to get the lyrics of "daivame kaithozham"...finally found it here...
great post...
wish you all the best..

Powered By Blogger