17 April, 2008

സര്‍വ്വമത പ്രാര്‍ത്ഥന

തിരക്ക് നിറഞ്ഞ ജീവിത യാത്രയ്കിടയില്‍ മലയാളിക്ക് കൈമോശം വന്ന ഒരുപാടു നന്മകളില്‍ ഒന്നുമാത്രം ആണ് ത്രിസന്ധ്യക്ക്‌ പൂമുഖവാതുക്കല്‍ കൊളുത്തിയിരുന്ന ദീപവും കുടുംബങ്ങങ്ങള്‍ ഒരുമിച്ചിരുന്നുള്ള നമജപവും ...
തിരിച്ചുപിടികാന്‍ ആയില്ലെന്കിലും കൈമോശംവരാതിരിക്കാന്‍ .......... വേണ്ടിമാത്രം വരുംതലമുറയ്ക്കായ് .... പൂര്‍വികര്‍ പകര്ന്നു തന്ന തന്മകള്‍ ......... ഒന്നു പകര്‍ത്ത്തിയെഴുതുന്നു ..........
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം
പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന


സന്ധ്യയായി തിരികൊളുത്തി
ഞങ്ങളെല്ലാം വീട്ടിലെത്തി
പ്രാത്ഥനയ്ക്കായ്‌ മുട്ടുകുത്തി
ഭക്തിയോടെ കൈകള്‍ കൂപ്പി
ദൈവമേ നിന്‍കുഞ്ഞു മക്കള്‍
ദിവ്യപാദം കുമ്പിടുന്നു
കീര്‍ത്തനങ്ങള്‍ പാടിടുന്നു
വാഴ്ത്തിടുന്നു ദിവ്യനാമം

കുഞ്ഞിപ്പാട്ടുകള്

നാടന്‍ പാട്ടുകള്‍ കൊണ്ടു സമ്പന്നമായിരുന്നു ഒരുകാലത്ത് മലയാളഭാഷ ... നാടിനെയും മരങ്ങളെയും പക്ഷി മൃഗാധികളെയും അവയുടെ സ്വഭാവഗുണങ്ങളേയും കുറിച്ചു നാം മനസിലാക്കിയിരിന്നത്ഉം ഈ പട്ടുകളിലൂടെ ആയിരുന്നു ...... ഇന്നു ഈ പാടു‌കള്‍ ചരിത്രത്തിന്റെ തളുകളില്‍ നിന്നുപോളും അപ്രതീക്ഷം അവുകയാണ് ......
മതൃഭഷായെകള്‍ കൂടുതല്‍ ഇന്റര്നെറ്റ് നെ പ്രണയിക്കുന്ന മലയാളിക്ക് വേണ്ടി ....................ഏതാനും നടന്‍ പാട്ടുകള്‍ ...... ഇതുവായിക്കുന്നവര്‍ ഒരു കോപിയെടുത്തു കുട്ടികള്ക്കുകൊടുക്കാന്‍ ശ്രമിക്കുക ......
വാ കുരുവീ വരു കുരുവീ
വാഴക്കൈമേല്‍ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടേ വരൂ..

കാട്ടുമരത്തിന്‍ കൊമ്പുകള്‍
തോറുംകയറാം മറിയാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

"ഒന്നാനാം കൊച്ചുതുമ്പീഎന്റെ
കൂടേ പോരുമോ നീ""
നിന്റെ കൂടേ പോന്നാലോഎന്തെല്ലാം തരുമെനിക്ക്‌?""
"കളിക്കാനായ്‌ കളം തരുമീ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തളികകൈ
കഴുകാന്‍ വെള്ളിക്കിണ്ടികൈ
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

കാക്കേ..കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാല്‍കുഞ്ഞ്‌

കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും

കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?
വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

ഒന്നാനാം കുന്നിന്‍മേല്‍
ഒരാടി കുന്നിന്‍മേല്‍
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല !!!!!!!

നാരങ്ങപ്പാല്‌ ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുന്ന ആട്ടിങ്കുട്ടീനെ പിടിച്ചോ !!!!!!!


അത്തള പിത്തള തവളാച്ചി

ചുക്കു-മരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഉണ്ടോ മാണി സാറാ പീറാ കോട്ട്‌!!!!!!!!!



അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു


പൂച്ച നല്ല പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!

12 April, 2008

വിഷുകണി

വിഷു എന്നും മലയാളിക്ക് ഗ്രഹതുരത്തത്തിന്റെ സുഖമുള്ള ഓരോമയാണ് ...... കണ്ണനും, കൊന്നപൂവും, കണിവെള്ളരിക്കയും വിവിധതരം പഴങ്ങളും, പുതുവസ്ത്രവും ... എല്ലാം കത്തുന്നനിലവിളകിന് മുന്നില്‍ ഭംഗിയായി ഒരുക്കി മേടപുലരിയില്‍ കണികാണുന്നതും..... കൈനീട്ടം വാങ്ങുന്നതും ... കൊടുക്കുന്നതും .... എല്ലാം ഇന്നും മലയാളിയുടെ ഓര്‍മയില്‍ നിറം മങ്ങാതെ തന്നെ ഉണ്ട്........ എങ്കിലും വര്‍ണഭമായ ഏതാനും വിഷുചിത്രങ്ങള്‍ ......

വിഷുകണി



കണികൊന്ന

11 April, 2008

വിഷുകണി


കണികാണും നേരം കമലനേത്രന്‍റെ ......
നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......
കനകകിങ്ങിണി വളകള്‍മോതിരം ........
അണിഞ്ഞുകാണേണം ഭഗവാനെ ..........




ഒരുപുതുവര്ഷാരംമ്പം കൂടി ---അശംസകളോടെ







കണ്ണാ കത്തോളണേ!!!!!!

വിഷു അശംസകളോടെ


വിഷു കണിയും, നിലവിളക്കും, കണ്ണനും പിന്നെ ഒരു പിടി കണികൊന്നയും ,മനസ്സില്‍ മുഴുവന്‍ ഒരുപാട്‌ സ്നേഹവുമായ്‌ വീണ്ടും വിഷു വരവായ്‌. ഒരായിരം വിഷു അശംസകളോടെ ഈ വിഷുപുലരിയില്‍ എല്ലാ നന്മയും ഐശ്വര്യവും നേരുന്നു...

കണികാണും നേരം കമലനേത്രന്‍റെ ......

നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി .......

കനകകിങ്ങിണി വളകള്‍മോതിരം ........

അണിഞ്ഞുകാണേണം ഭഗവാനെ .........................

Powered By Blogger