28 May, 2008

സൌഹൃദങ്ങള്‍ മാറുന്നുവോ


കെട്ടുറപ്പുള്ള സൌഹൃങ്ങള്‍ ഉണ്ടാകുന്നില്ല ... സൌഹൃങ്ങള്‍ മരിക്കുന്നു എന്നതിനെ കുറിച്ചു വാനോളം ചര്ച്ചചെയ്യപെടുന്ന ഒരുകലത്തിലാണ് നാം ജീവിക്കുന്നത് ഒരുപരുതിവരെ ഇതുസത്യവും ആണ്. ഇതിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ നമുക്കും ഒന്നു ശ്രമിക്കാം

മണ്ണപ്പംച്ചുട്ടുകളിച്ച ബാല്ലം ഇന്ന് പഴയകാല സിനിമകളില്‍ മാത്രമാണ് കാണുന്നത് (മുത്തശ്ശിയും, അമ്മയും കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിരുന്ന കാലം കഴിഞ്ഞുവല്ലോ) . അമ്മയെന്നു തികച്ചു പറയാന്‍ പ്രായം അകുംമുന്പേ ഡേകെയര്‍ സെന്റര്‍കളില്‍എത്തിപെടുന്ന കുട്ടികള്‍ക്ക് സത്യത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഒരുപാടു സ്മപ്രായക്കാരെ അടുത്തുകിട്ടുന്നുണ്ട് പക്ഷെ ആ സൌഹൃങ്ങള്‍ വേണ്ടപോലെ പരിഘോഷിപ്പികാന് ഇന്നത്തെ മാതാപിതകള്‍ക്ക് സമയം ഇല്ല (ജീവിത ചിലവുകള്‍ക്ക് വക കണ്ടെത്താന്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ തിരക്കുപിടിച്ചും ടെന്‍ഷന്‍ അടിച്ചും ജോലി ചെയെണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ ആരെയും കുറ്റപെടുത്താന്‍ കഴിയില്ല ). കുട്ടിയുടെ വക്‍തിതൃം രൂപപെട്ടുവരുന്ന ഈ പ്രായത്തില്‍ ഒരുനല്ല കേയര്‍ടേക്കറെ കിട്ടുന്നില്ല എന്നത് ഒരുവലിയ പ്രശ്നം തന്നെയാണ് എല്ലാതിരക്കുകളും മറ്റിവയ്ച്ച് ദിവസവും ഒരു പത്തതുമിനിന്‍റ് സ്വന്തം കുട്ടിയോടൊപ്പം ചിലവോഴികനും അവന്‍റെ അല്ലെന്കില്‍ അവളുടെ ആ ദിവസത്തെ വിശേഷങ്ങള്‍ ചോദിച്ചറിയാനും മാതാപിതാക്കള്‍ ശ്രമിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും .

പക്ഷെ മാതാപിതാക്കള്‍ തന്നെ വില്ലന്മാരയിതുടങ്ങുന്നത് കുട്ടികള്‍ വിദ്യാലങ്ങളില്‍ ചേര്ന്നു തുടങ്ങുന്നതോടെയാണ് , കുട്ടികളുടെ വക്തിതത്തെകാള്‍ റാങ്കും, എടൃന്‍സ്സും, പ്രോഫഷനും, വിദേശത്തെ ഹയര്‍സ്റ്റടീസ്സും ആണ് ഇന്നത്തെ മാതാപിതാക്കളുടെ ലക്‌ഷ്യം. അതുകൊണ്ടുതന്നെ മകളുടെ അല്ലെന്കില്‍ മകന്‍റെ സുഹൃത്തിനെ അംഗീകരികാന്‍ അവര്ക്കു കഴിയുന്നില്ല . മാത്രവുമല്ല തന്റെ കുട്ടിയുടെ കഴിവുകള്‍ അളക്കുന്ന അളവുകോലായി അവന്റെ സുഹൃത്തുകളുടെ മാര്‍ക്കും , സ്കില്‍ല്സും മാതപിതകള്‍ കാണുന്നു . ഇത് കുട്ടിയുടെ മനസില്‍ സഹാപടിയോടുള്ള പകയോ അസുയയോ ആയി വളരുന്നു . പലപോഴും ഇതിനു പരിഹാരം ആകാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുന്നും ഇല്ല മാത്രം അല്ല പഠിത്തം ഉഴപ്പാതിരിക്കന്‍എന്ന ഓമന പേരില്‍ നല്ലസുഹൃത്തുക്കളെ തമ്മില്‍ ബോധപൂര്‍വ്വം അകറ്റുന്നു.


ഇതുപോലുളള സാഹചരൃങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് സൌഹൃത്തിന്‍റ് ആഴം മനസിലാക്കാനും നല്ല സുഹൃത്താകാനും കഴിയാത്തതില്‍ കുറ്റംപറയാനില്ല. (ഇതുപോലുളള ധാരാളം പേരെ നമുക്കുച്ചുറ്റും കാണാനും കഴിയും, നമ്മളും ബോധപുര്‍വ്വം ഇത്താരക്കാരെ ഒഴിവാക്കുന്നു )



എന്നാല് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം സൌഹൃദങ്ങള്‍ ഉണ്ടാക്കുവനോ കഴിയാത്തവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ . പഠിക്കുന്നതിനോ ജോലിചെയ്യുന്നതിനോ തടസങ്ങള്‍ ഇല്ലങ്കിലും കൂട്ടുകാരോടൊപ്പം ഒന്നു പുറത്തുപോകുന്നത്തിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും പരിഷ്കൃത സമൂഹംപോലും വിലക്കുന്നു . ഇതുകൊണ്ടുതന്നെ ദീര്‍ഹകാല സൌഹൃദങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നില്ല . സാഹചര്യങ്ങളും ലോകേഷനും മാറുന്നതനുസരിച്ച് അവരുടെ സുഹൃദ്ബന്ധങ്ങളും മാറുന്നു. (ഇതു പലപോഴും പെണ്‍കുട്ടികളുടെ സൌഹൃദത്തില്‍ ആത്മാര്ധത ഇല്ല എന്ന് തെറ്റിധരിക്കപെടുന്നു)



പ്രേമം എന്ന് തെറ്റിധരിക്കാന്‍ ഉള്ള സമൂഹത്തിന്‍റെ വ്യഗൃരതയാണ് ആണ്‍കുട്ടികളും ആയുള്ള സൌഹൃദത്തില്നിന്നും പെണ്‍കുട്ടികളെ അകറ്റി നിര്ത്തുന്നത് ( മനസുകൊണ്ടും , വാക്കുകൊണ്ടും , പ്രവര്‍ത്തികൊണ്ടും വിശുദ്ധി കാത്തുസുക്ഷിക്കന്‍ ശ്രമിക്കുന്ന ഭരതസ്ത്രീ കളോട്‌ എന്തിനാണ് ഈ മതില്കെട്ടുകള്‍) കുണ്ടുകിണറ്റിലെ തവള മാത്രമെ കുന്നിന്മുകളില്‍ പറക്കാന്‍ ആഗ്രഹിക്കുകയുളളു...



സ്വന്തം കഴിവും കഴിവുകുറവും നന്നായി അറിയുന്ന വ്യക്തമായ ദിശാബോധമുളള ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സ്വയം സുക്ഷിക്കാന്‍ അറിയാം... അതിന് കഴിയാത്തവരെ നന്നാകാന്‍ സമൂഹത്തിന് കഴിയുകയും ഇല്ല . (ദൈവത്തിന്‍റെ ജോലി മനുഷ്യന്‍ ഏറ്റെടുക്കാതിരിക്കുന്നതല്ലേ ഭംഗി.



ഇതുവയിക്കുവരല്ല ഈ അദൃശൃഭിത്തി പണിതതെന്നും, അതു പൊളിക്കാനുള്ള കഴിവ് എന്‍റെ എഴുത്തിനില്ല എന്നും അറിയാം എന്നാലും അണ്ണാരകണ്ണനും തന്നാലായത് .




ശലിത റ്റി. എസ്സ്.


14 comments:

ഗിരീഷ്‌ എ എസ്‌ said...

സൗഹൃദം പലപ്പോഴും ഒരു മരുപ്പച്ചയായിരുന്ന കാലമുണ്ടായിരുന്നു...
വറ്റിവരണ്ട ഭൂമിയിലേക്ക്‌
വേനല്‍മഴയായി അത്‌ ആര്‍ത്തലച്ച്‌ പെയ്യുമായിരുന്നു...
പക്ഷേ...ഇന്ന്‌
ഓരോ സൗഹൃദവും വീണുടയുമ്പോള്‍...
പെറുക്കിയെടുക്കാനാവാത്ത വിധം ശൈഥില്യമായി
അവ പര്യവസാനിക്കുമ്പോള്‍....
എനിക്ക്‌ പറയാതിരിക്കാനാവുന്നില്ല...
സൗഹൃദമെന്ന മുള്‍കീരിടത്തിന്റെ അര്‍ത്ഥശൂന്യതയെ കുറിച്ച്‌....

നിന്റെ മനസിനെ ആര്‍ദ്രമാക്കാത്ത
സൗഹൃദങ്ങള്‍ ഇനിയും കടന്നുവരട്ടെയെന്ന്‌ പ്രത്യാശിച്ചുകൊണ്ട്‌...
പിന്‍വാങ്ങേണ്ടി വരുന്നു...എനിക്ക്‌....

നന്മകള്‍ നേരുന്നു......

Shaf said...

നല്ല സൗഹൃദങ്ങളുണ്ടാക്കുക: വിലമതിക്കാനാകാത്ത സമ്പത്താണ് നല്ല സുഹൃത്തുക്കള്‍.ചിന്താശൂന്യരും അലസരും സ്വാര്ത്ഥരുമായവരെ ഒഴിവാക്കുക.ദുഖവും സന്തോഷവും അവരോടൊപ്പം പങ്കുവെക്കുക.അവരുടെ ദുഖങ്ങളില്‍ പങ്കുചേരുക.

ശ്രീ said...
This comment has been removed by the author.
ശ്രീ said...

സൌഹൃദം എന്നെന്നും നില നിര്‍ത്താന്‍ കഴിയട്ടേ.
:)

തണല്‍ said...
This comment has been removed by a blog administrator.
നിലാവര്‍ നിസ said...

നന്നായി..
വിശുദ്ധമായ ഈ കുറിപ്പ്..

സുല്‍ |Sul said...

സ്വാഗതം സുഹൃത്തേ...

-സുല്‍

ചിതല്‍ said...

“സൌഹൃദങ്ങള്‍ മാറുന്നുവോ""
എല്ലാം മാറികൊണ്ടിരിക്കുകയല്ലേ..
എന്നാലും ഒരു പരിധി വരെ സൌഹൃദം അതിന്റെ നന്മ കൈമോശം വരാതെ ഇരിക്കുന്നു...
:)

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

Shabeeribm said...

friendship never die!!

siva // ശിവ said...

ഹായ് ശലിത,

ഞാന്‍ ശലിതയുടെ നല്ലൊരു സുഹൃത്തല്ലേ?

സസ്നേഹം,
ശിവ.

ശലിത പവനന്‍. said...

sure siva now ur one of my best friend

ഒരു സ്നേഹിതന്‍ said...

വിലമതിക്കാനാകാത്ത സമ്പത്താണ് നല്ല സുഹൃത്തുക്കള്‍.
കുറിപ്പിഷ്ടപ്പെട്ടു... ആശംസകള്‍....

Rejeesh Sanathanan said...

“"പ്രേമം എന്ന് തെറ്റിധരിക്കാന്‍ ഉള്ള സമൂഹത്തിന്‍റെ വ്യഗൃരതയാണ്“

സമൂഹത്തിന് ഈ വ്യഗ്രത എങ്ങനാണ് കിട്ടിയത് ശലിതേ?യഥാര്‍ത്ത സൌഹൃദം എന്താണ് നമ്മുടെ സമൂഹത്തിന് തിരിച്ചറിയാന്‍ സാധിക്കാത്തത്? അത് സമൂഹത്തിന്‍റെ കുഴപ്പമാണൊ?

ശലിത സ്ഥിരം യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ നമ്മൂടെ കേരളത്തിലെ പാസഞ്ചര്‍ ട്രയിനുകളുടെ അവസാന കമ്പാര്‍ട്ട്മെന്‍റുകളില്‍ ഒന്നിലിരുന്ന് യാത്ര ചെയ്തു നോക്കൂ. അവിടെ കാണാം ആണ്‍-പെണ് സൌഹൃദത്തിന്‍റെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടങ്ങള്‍. “അദൃശ്യ ഭിത്തി”((അങ്ങനെ ഒന്ന് ഉണ്ടോ എന്നറിയില്ല)ഉണ്ടായിട്ട് ഇങ്ങനെ........

Powered By Blogger